Sat, 18 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Alive

കാ​റി​ന് തീ​പി​ടി​ച്ച് അ​ഞ്ച് പേ​ർ മ​രി​ച്ചു; ഒ​രാ​ൾ​ക്ക് ഗു​രു​ത​ര പ​രി​ക്ക്

ജ​യ്പൂ​ർ: രാ​ജ​സ്ഥാ​നി​ലെ ഡ​ൽ​ഹി-​മും​ബൈ എ​ക്സ്പ്ര​സ്‌​വേ​യി​ൽ ഓ​ടി​ക്കൊ​ണ്ടി​രു​ന്ന കാ​റി​ന് തീ​പി​ടി​ച്ച് അ​ഞ്ച് പേ​ർ മ​രി​ച്ചു, ഒ​രാ​ൾ​ക്ക് ഗു​രു​ത​ര​മാ​യി പ​രി​ക്കേ​റ്റു. മ​ധ്യ​പ്ര​ദേ​ശി​ലെ ഷി​യോ​ർ​പൂ​രി​ൽ നി​ന്നു​ള്ള​വ​രാ​ണ് മ​രി​ച്ച​വ​ർ. ബു​ധ​നാ​ഴ്ച രാ​ത്രി മൗ​ജ്പൂ​രി​ന് സ​മീ​പ​മാ​ണ് അ​പ​ക​ടം ന​ട​ന്ന​ത്.

വൈ​ഷ്ണോ ദേ​വി തീ​ർ​ഥാ​ട​നം ക​ഴി​ഞ്ഞ് മ​ട​ങ്ങി​യ​വ​രാ​യി​രു​ന്നു അ​പ​ക​ട​ത്തി​ൽ​പ്പെ​ട്ട​ത്. പ്രാ​ഥ​മി​ക നി​ഗ​മ​നം അ​നു​സ​രി​ച്ച് ഷോ​ർ​ട്ട് സ​ർ​ക്യൂ​ട്ടാ​ണ് തീ​പി​ടി​ത്ത​ത്തി​ന് കാ​ര​ണ​മാ​യ​ത്.

വി​വ​ര​മ​റി​ഞ്ഞ് സ്ഥ​ല​ത്തെ​ത്തി​യ അ​ഗ്നി​ശ​മ​ന​സേ​ന തീ ​നി​യ​ന്ത്ര​ണ​വി​ധേ​യ​മാ​ക്കി​യെ​ങ്കി​ലും കാ​ർ പൂ​ർ​ണ​മാ​യും ക​ത്തി​യ​മ​ർ​ന്നി​രു​ന്നു. കാ​ർ ഡ്രൈ​വ​ർ വി​നോ​ദ് കു​മാ​ർ മെ​ഹ​ർ എ​ന്ന​യാ​ൾ തീ​പി​ടി​ത്ത​ത്തി​നി​ടെ വാ​ഹ​ന​ത്തി​ൽ നി​ന്ന് പു​റ​ത്തേ​യ്ക്ക് ചാ​ടി​യെ​ങ്കി​ലും 80 ശ​ത​മാ​ന​ത്തോ​ളം പൊ​ള്ള​ലേ​റ്റു. ഇ​ദ്ദേ​ഹ​ത്തെ പ്രാ​ഥ​മി​ക ചി​കി​ത്സ​ക്ക് ശേ​ഷം വി​ദ​ഗ്ധ ചി​കി​ത്സ​ക്കാ​യി ജ​യ്പൂ​രി​ലെ ആ​ശു​പ​ത്രി​യി​ലേ​യ്ക്ക് മാ​റ്റി.

മൃ​ത​ദേ​ഹ​ങ്ങ​ൾ തി​രി​ച്ച​റി​യാ​ൻ ക​ഴി​യാ​ത്ത വി​ധം ക​ത്തി​ക്ക​രി​ഞ്ഞ നി​ല​യി​ലാ​യി​രു​ന്നു. സം​ഭ​വ​ത്തി​ൽ പോ​ലീ​സ് കേ​സെ​ടു​ത്തി​ട്ടു​ണ്ട്.

Latest News

Corehub Up